യു​എ​ഇ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ആ​ദ്യ​മാ​യി വ​നി​താ ജ​ഡ്ജി​മാ​ർ
Wednesday, March 20, 2019 3:09 AM IST
ദു​ബാ​യ്: യു​എ​ഇ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ വ​നി​താ ജ​ഡ്ജി​മാ​ര്‍​ക്ക് നി​യ​മ​നം. ഖ​ദീ​ജ ഖാ​മി​സ് ഖ​ലീ​ഫ അ​ൽ മ​ലാ​സ്, സ​ലാ​മ റാ​ഷി​ദ് സാ​ലിം അ​ൽ കെ​ത്ബി എ​ന്നി​വ​രാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ വ​നി​താ ജ​ഡ്ജി​മാ​രാ​യ​ത്. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ കോ​ട​തി​ക​ളി​ല്‍ വ​നി​താ ജ​ഡ്ജി​മാ​രു​ണ്ട്. എ​ന്നാ​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഫെ​ഡ​റ​ല്‍ ജു​ഡീ​ഷ്യ​ല്‍ സം​വി​ധാ​ന​ത്തി​ൽ വ​നി​ത ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന​ത്. സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന യു​എ​ഇ​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

നേ​ര​ത്തെ, ഫെ​ഡ​റ​ല്‍ നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ലി​ല്‍ 50 ശ​ത​മാ​നം വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്താ​ൻ യു​എ​ഇ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.