ഓ​ച്ചി​റ​യി​ൽ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Wednesday, March 20, 2019 5:12 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ​യി​ൽ പ​തി​മ്മൂ​ന്നു​കാ​രി​യാ​യ നാ​ടോ​ടി ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, ബി​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കാ​ര്‍ വാ​ട​ക​ക്ക് ന​ല്‍​കി​യ ആ​ളും ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​താ​യാ​ണ് സൂ​ച​ന.

ഗു​ജ​റാ​ത്ത് സ്വ​ദേ​ശി ഹ​രി​റാം -ഗോ​ന്ധാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ നാ​ലം​ഗ സം​ഘം മാ​താ​പി​താ​ക്ക​ളെ ഉ​പ​ദ്ര​വി​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.