മ​സൂ​ദ് അ​സ​റി​നെ ഭീ​ക​ര ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ട​പെ​ടു​മെ​ന്ന് ജ​ർ​മ​നി
Wednesday, March 20, 2019 6:50 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്‌​ഷെ മു​ഹ​മ്മ​ദിന്‍റെ മേ​ധാ​വി മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ർ​മ​നി​യും. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഭീ​ക​ര ലി​സ്റ്റി​ൽ മ​സൂ​ദ് അസറിനെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ട​പെ​ടു​മെ​ന്ന് ഇന്ത്യയിലെ ജ​ർ​മ​ൻ എം​ബ​സി വ​ക്താ​വ് ഹാ​ൻ​സ് ക്രി​സ്റ്റ്യ​ൻ വിം​ഗ്ല​ർ പ​റ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​യി​രി​ക്കും ഇ​തു ന​ട​പ്പാ​ക്കു​ക​യെ​ന്നും വിം​ഗ്ല​ർ വ്യ​ക്ത​മാ​ക്കി. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ത​യ്യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ല്‍ മ​സൂ​ദി​നെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ചും ആ​ലോ​ചി​ക്കു​മെ​ന്ന് ഫ്രാ​ന്‍​സും അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.