വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചി​ട്ട പ്ര​തി​യെ ഡി​വൈ​എ​ഫ്ഐ​ക്കാ​ർ മോ​ചി​പ്പി​ച്ചു
Wednesday, March 20, 2019 9:59 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഗ്രേ​ഡ് എ​സ്ഐ​യെ ഇ​ടി​ച്ചി​ട്ട​തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് മോ​ചി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഗ്രേ​ഡ് എ​സ്ഐ ശൈ​ലേ​ന്ദ്ര​നെ ഇ​ടി​ച്ചി​ട്ടി​ട്ട് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​ദീ​പി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

രാ​ത്രി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വും പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച് പ്ര​തി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് പ​രി​ക്കേ​റ്റ ശൈ​ലേ​ന്ദ്ര​നെ പ​രാ​തി​യി​ൽ നി​ന്നും പി​ന്തി​രി​പ്പി​ച്ചെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ലാ​ണ് പ്ര​തി​യെ വി​ട്ട​യ​ച്ച​ത്.

അ​മി​ത വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചെ​ത്തി​യ പ്ര​ദീ​പ് വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​ദീ​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.