അ​രു​ണാ​ച​ലി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി: 25 നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ടു
Wednesday, March 20, 2019 12:05 PM IST
ഈ​റ്റ​ന​ഗ​ർ: ലോ​ക്സ​ഭാ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ര​ണ്ട് മ​ന്ത്രി​മാ​രും ആ​റ് എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടെ 25 നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ന​ൽ​കാ​ത്ത​തു​മൂ​ല​മാ​ണ് പാ​ർ​ട്ടി വി​ട്ട​തെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ർ​പും ഗാം​ലി​ൻ സം​സ്ഥാ​ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കു​മാ​ർ വ​യ്, ടൂ​റി​സം മ​ന്ത്രി ജാ​ർ​ക​ർ ഗാം​ലി​ൻ എ​ന്നി​വ​രാ​ണ് ബി​ജെ​പി വി​ട്ട​വ​രി​ൽ പ്ര​മു​ഖ​ർ. ഇ​വ​ർ കോ​ണ്‍​റാ​ഡ് സാ​ഗ്മ​യു​ടെ നാ​ഷ​ണ​ൽ പീ​പ്പി​ൽ​സ് പാ​ർ​ട്ടി​യി​ൽ (എ​ൻ​പി​പി) ചേ​ർ​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി ന​ട​ക്കാ​നി​രി​ക്കെ നേ​താ​ക്ക​ളുടെ പി​രി​ഞ്ഞു​പോ​ക്ക​ൽ ബി​ജെ​പി​യെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ൻ​പി​പി ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​ണെ​ങ്കി​ലും ത​നി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

ബി​ജെ​പി ഞാ​യ​റാ​ഴ്ച 60 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് 54 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.