ക​ട്ട​ച്ചി​റ പ​ള്ളി ത​ർ​ക്കം: യാ​ക്കോ​ബാ​യ വി​ഭാ​ഗം റോ​ഡ് ഉ​പ​രോ​ധി​ച്ചു
Wednesday, March 20, 2019 12:29 PM IST
കാ​യം​കു​ളം: ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ക്കോ​ബാ​യ വി​ഭാ​ഗം. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ കെ​പി റോ​ഡ് ഉ​പ​രോ​ധി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന പ്ര​തി​ഷേ​ധ​മാ​ണ് സ്ഥ​ല​ത്ത് അ​ര​ങ്ങേ​റി​യ​ത്. സ്ഥ​ല​ത്ത് ആ​ർ​ഡി​ഒ ഉ​ൾ​പ്പെ​ടെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ള്ളി​യി​ൽ ആ​രാ​ധ​ന ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ക്കാ​ർ. തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യു​ഹാ​നോ​ൻ മാ​ർ മെ​ലി​ത്തി​യോ​സ് പോ​ലീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ​ത്. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.