ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മാ​യാ​വ​തി
Wednesday, March 20, 2019 1:43 PM IST
ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. നി​ല​വി​ലെ രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ൾ മൂ​ല​മാ​ണ് മ​ത്സ​ര​ത്തി​ൽ​നി​ന്നു മാ​റി നി​ൽ​ക്കു​ന്ന​തെ​ന്നും അ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ത് സീ​റ്റി​ൽ​നി​ന്നു ജ​ന​വി​ധി തേ​ടി​യാ​ലും താ​ൻ ജ​യി​ക്കു​മെ​ന്ന് അ​റി​യാം. ആ​ർ​എ​ൽ​ഡി​യും എ​സ്പി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച​ത് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണെന്നും അവർ പറഞ്ഞു.

താ​ൻ ഒ​രു സീ​റ്റി​ൽ മത്സരിക്കുന്നതിനേക്കാൾ പ്രാ​ധാ​ന്യം പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​ണ്. നി​ല​വി​ലെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത​ന്‍റെ ശ്ര​ദ്ധ​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലാ​ത്ത​തെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.