നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ
Wednesday, March 20, 2019 3:03 PM IST
ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി നീ​ര​വ് മോ​ദി അ​റ​സ്റ്റി​ൽ. ല​ണ്ട​നി​ലാ​ണ് മോ​ദി അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന് ത​ന്നെ മോ​ദി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. നീ​ര​വ് മോ​ദി​ക്കെ​തി​രെ ല​ണ്ട​ൻ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ന്നി​രു​ന്നു. വെ​സ്റ്റ് മി​ൻ​സ്റ്റ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഈ ​മാ​സം 25നു ​മോ​ദി​യെ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നീ​ര​വ് മോ​ദി​യെ കൈ​മാ​റ​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നീ​ര​വ് മോ​ദി​യെ വി​ട്ടു​കി​ട്ടു​ന്ന​തി​ന് 2018 ഓ​ഗ​സ്റ്റി​ലാ​ണ് എ​ൻ‌​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​പേ​ക്ഷ ന​ല്കി​യ​ത്.

2018ൽ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,500 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യാ​ണു നീ​ര​വ് മോ​ദി​യും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ജ്യം വി​ട്ട​ത്. ല​ണ്ട​നി​ലെ തെ​രു​വി​ലൂ​ടെ നീ​ര​വ് മോ​ദി സ്വ​ത​ന്ത്ര​നാ​യി സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഏ​താ​നും ദി​വ​സം മു​ന്പ് പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.