"വൈ ഐ ആം എ ഹിന്ദു' പരാതിയിൽ അന്വേഷണം നടക്കുന്നുവെന്ന് തെര. കമ്മീഷൻ
Wednesday, March 20, 2019 4:14 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ "വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മതവിഭാഗത്തെ സ്വാധീനിക്കാൻ ശശി തരൂർ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപിയാണ് പരാതി നൽകിയത്.

ശശി തരൂർ രചിച്ച വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം ഉൾപ്പെടുത്തി തിരുവനന്തപുരം ഡിസിസി പോസ്റ്റർ പുറത്തിറക്കിയിരുന്നു. പുസ്തകത്തിന്‍റെ പുറംചട്ടയിലെ ചിത്രവും പോസ്റ്ററിൽ പതിച്ചിരുന്നു. ഇതിനെതിരേയാണ് പരാതി ഉയർന്നത്.

ആരാധനാലയങ്ങളോ മതചിഹ്നങ്ങളോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും ഇത്തരം നീക്കത്തിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.