സ്ഥി​രം ഹെ​ലി​കോ​പ്ട​ർ വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ ഒ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ
Wednesday, March 20, 2019 4:41 PM IST
തി​രു​വ​ന​ന്ത​പു​രം: സ്ഥി​രം ഹെ​ലി​കോ​പ്ട​ർ വാ​ട​ക​യ്ക്കെ​ടു​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ ഹെ​ലി​കോ​പ്ട​ര്‍ അ​ത്യാ​വ​ശ്യ​മെ​ന്ന് ഡി​ജി​പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഹെ​ലി​കോ​പ്ട​ര്‍ സ്ഥി​ര​മാ​യി വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​തി​ന്‍റെ സാ​മ്പ​ത്തി​ക വ​ശം പ​രി​ശോ​ധി​ക്കാ​ന്‍ വ്യാ​ഴാ​ഴ്ച ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​രും. ഹെ​ലി​കോ​പ്ട​ര്‍ ന​ല്‍​കാ​ന്‍ ര​ണ്ട് ക​മ്പ​നി​ക​ള്‍ രം​ഗ​ത്തു​ണ്ട്. ഇ​വ​രു​ടെ ടെ​ണ്ട​റു​ക​ളും യോ​ഗ​ത്തി​ല്‍ പ​രി​ശോ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.