ക്രൈ​സ്റ്റ്ച​ർ​ച്ച് വെ​ടി​വ​യ്പ്: ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റിട്ടയാളെ യുഎഇ നാടുകടത്തി
Wednesday, March 20, 2019 5:20 PM IST
ദു​ബാ​യി: ന്യൂ​സി​ല​ന്‍​ഡി​ലെ ക്രൈ​സ്റ്റ്ച​ർ​ച്ചി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നെ ആ​ഘോ​ഷ​മാ​ക്കി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​യാ​ളെ യു​എ​ഇ നാ​ടു​ക​ട​ത്തി. ട്രാ​ന്‍​സ്ഗാ​ര്‍​ഡ് ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​യാ​ളെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ച​വി​ട്ട​ശേ​ഷം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി അ​ധി​കൃ​ത​ർ​ക്ക് കന്പനി കൈ​മാ​റു​ക​യാ​യി​രു​ന്നു.

തീ​വ്ര​വി​കാ​ര​മു​ണ​ര്‍​ത്തു​ന്ന പോ​സ്റ്റാ​ണ് ഇ​യാ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. അ​തേ​സ​മ​യം ജീ​വ​ന​ക്കാ​ര​നെ സം​ബ​ന്ധി​ച്ച യാ​തൊ​രു വി​വ​ര​വും ക​ന്പ​നി പു​റ​ത്തു​വി​ട്ടി​ല്ല. ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി​യ​തെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​യാ​ളെ നാ​ടു​ക​ട​ത്താ​ൻ യു​എ​ഇ ഭ​ര​ണ​കൂ​ട​മാ​ണ് ഉ​ത്ത​ര​വി​ട്ട​തെ​ന്നും ക​ന്പ​നി മ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഗ്രേ​ഗ് വാ​ർ​ഡ് പ​റ​ഞ്ഞു.

മാ​ർ​ച്ച് 15-നാ​ണ് ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ മു​സ്‌​ലിം പ​ള്ളി​യി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. 50 പേ​രാ​ണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അഞ്ച് ഇന്ത്യക്കാരിൽ മലയാളി യുവതിയും ഉൾപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.