പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി മ​രി​ച്ചു
Wednesday, March 20, 2019 6:36 PM IST
കൊ​ച്ചി: തി​രു​വ​ല്ല ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വ് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി മ​രി​ച്ചു. തി​രു​വ​ല്ല അ​യി​രൂ​ർ കാ​ഞ്ഞീ​റ്റു​ക​ര ച​രി​വി​ൽ കി​ഴ​ക്കേ​തി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൾ ക​വി​ത​യാ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​യി​രു​ന്നു അ​ന്ത്യം. പെ​ണ്‍​കു​ട്ടി​ക്ക് 65 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്പ​നാ​ട് കോ​യി​പ്രം ക​രാ​ലി​ൽ വീ​ട്ടി​ൽ അ​ജി​ൻ റെ​ജി മാ​ത്യു​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചി​രു​ന്നു. വെ​ച്ചൂ​ച്ചി​റ വി​ശ്വ​ബ്രാ​ഹ്മ​ണ കോ​ള​ജി​ലെ ബി​എ​സ്സി ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് അ​ജി​ൻ. പ്ര​ണ​യ​നൈ​രാ​ശ്യ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

തി​രു​വ​ല്ല ചു​മ​ത്ര​യി​ൽ വാ​ട​ക​യ്ക്കു ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ അ​ജി​ൻ പെ​ണ്‍​കു​ട്ടി പ​ഠി​ക്കു​ന്ന തി​രു​വ​ല്ല ചി​ല​ങ്ക ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള സ്ഥാ​പ​ന​ത്തി​ന് സ​മീ​പ​മെ​ത്തി. റോ​ഡ​രി​കി​ൽ​നി​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ രോ​ഷാ​കു​ല​നാ​യ അ​ജി​ൻ ക​ത്തി ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റി​ൽ മു​റി​വേ​ല്പി​ച്ചു. തു​ട​ർ​ന്ന് ബാ​ഗി​ൽ സൂ​ക്ഷി​ച്ച ഒ​രു കു​പ്പി പെ​ട്രോ​ൾ ഒ​ഴി​ച്ച് ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് പെ​ണ്‍​കു​ട്ടി​യെ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ ​ക​ത്തു​ന്ന​ത് ക​ണ്ട് വ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ ചേ​ർ​ന്ന് വെ​ള്ള​വും മ​റ്റും ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്തി പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

അ​യി​രൂ​ർ രാ​മേ​ശ്വ​രം എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് പ​ഠി​ക്കു​ന്പോ​ൾ സ​ഹ​പാ​ഠി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി സ്നേ​ഹ ബ​ന്ധ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് അ​ക​ൽ​ച്ച​യി​ലാ​യ​തോ​ടെ സം​സാ​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.