താ​പ​നി​ല മൂ​ന്നു ഡി​ഗ്രി ഉ​യ​രും; കേ​ര​ള​ത്തി​ല്‍ കൊ​ടും​ചൂ​ട് തു​ട​രും: മു​ന്ന​റി​യി​പ്പ്
Wednesday, March 20, 2019 6:51 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ കൊ​ടും​ചൂ​ട് തു​ട​രു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്നും ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ ഉ​യ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ശ​രാ​ശ​രി​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ട്.

സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ:

പൊ​തു​ജ​ന​ങ്ങ​ൾ രാ​വി​ലെ 11 മ​ണി മു​ത​ൽ മൂ​ന്നു മ​ണി വ​രെ എ​ങ്കി​ലും നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം
നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ൻ കു​ടി​വെ​ള്ളം എ​പ്പോ​ഴും കൈ​യി​ൽ ക​രു​തു​ക
രോ​ഗ​ങ്ങ​ളു​ള്ള​വ​ർ രാ​വി​ലെ 11 മ​ണി മു​ത​ൽ മൂ​ന്നു മ​ണി വ​രെ സൂ​ര്യ​പ്ര​കാ​ശം എ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക
പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക; കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ൾ പ​ക​ൽ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ർ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.
വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​താ​ണ്.
കു​ട്ടി​ക​ളെ അ​വ​ധി പ്ര​മാ​ണി​ച്ച് വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ളു​ക​ൾ കു​ട്ടി​ക​ൾ​ക്ക് നേ​രി​ട്ടു ചൂ​ടേ​ൽ​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കു​ക.


വേ​ന​ൽ​ക്കാ​ല​ത്ത് താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണി​ത്. തൊ​ഴി​ൽ​ദാ​താ​ക്ക​ൾ ഈ ​നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.