സം​ഝോ​ത എ​ക്സ്പ്ര​സ് സ്ഫോ​ട​നം: സ്വാ​മി അ​സീ​മാ​ന​ന്ദ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി
Wednesday, March 20, 2019 7:05 PM IST
ന്യൂ​ഡ​ൽ​ഹി: സം​ഝോ​ത എ​ക്സ്പ്ര​സ് സ്ഫോ​ട​ന​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി സ്വാ​മി അ​സീ​മാ​ന​ന്ദ​യ​ട​ക്കം നാ​ലു പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു. പ​ഞ്ച്കു​ള​യി​ലെ എ​ൻ​ഐ​എ കോ​ട​തി​യു​ടേ​താ​ണ് വി​ധി. പ്ര​തി​ക​ൾ​ക്കെ​തി​രെ തെ​ളി​വി​ല്ലെന്നു ​പ​റ​ഞ്ഞാ​ണ് കോ​ട​തി അ​സീ​മാ​ന​ന്ദ അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.

2007 ഫെ​ബ്രു​വ​രി 18-ന് ​സം​ഝോ​ത എ​ക്സ്പ്ര​സ് ഹ​രി​യാ​ന​യി​ലെ പാ​നി​പ്പ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 68 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രി​ലേ​റെ​യും പാ​ക് പൗ​ര​ൻ​മാ​രാ​യി​രു​ന്നു.

ഹ​രി​യാ​ന പോ​ലീ​സ് ആ​ദ്യം അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യും പി​ന്നീ​ട് കേ​സ് എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. 2011 ജൂ​ണി​ലാ​ണ് അ​സീ​മാ​ന​ന്ദ​യ​ട​ക്കം എ​ട്ടു പേ​രെ പ്ര​തി​ക​ളാ​ക്കി എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഗു​ജ​റാ​ത്തി​ലെ അ​ക്ഷ​ർ​ധാം ക്ഷേ​ത്ര​ത്തി​ലും ജ​മ്മു​വി​ലെ ര​ഘു​നാ​ഥ് ക്ഷേ​ത്ര​ത്തി​ലു​മു​ണ്ടാ​യ ബോം​ബ് സ​ഫോ​ട​ന​ത്തി​നു പ്ര​തി​കാ​ര​മാ​യി സം​ഝോ​ത എ​ക്സ്പ്ര​സി​ൽ പ്ര​തി​ക​ൾ ബോം​ബ് വ​ച്ചു​വെ​ന്നാ​ണ് എ​ൻ​ഐ​എ കേ​സ്. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സു​നി​ൽ ജോ​ഷി​യെ പി​ന്നീ​ടു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.