തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല, സി​പി​എ​മ്മി​ന് എ​തി​ര്; നി​ല​പാ​ട് മാ​റ്റി പി.​സി. ജോ​ർ​ജ്
Wednesday, March 20, 2019 7:17 PM IST
കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന നി​ല​പാ​ട് മാ​റ്റി പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. കേ​ര​ള ജ​ന​പ​ക്ഷം പാ​ർ​ട്ടി പ​ത്ത​നം​തി​ട്ട ഉ​ൾ​പ്പെ​ടെ ഒ​രു പാ​ർ​ല​മെ​ന്‍റ് സീ​റ്റി​ലും മ​ത്സ​രി​ക്കി​ല്ലെ​ന്നു പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചു.

വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സി​പി​എ​മ്മി​ന് എ​തി​രാ​ണു താ​നെ​ന്നും വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കു​ന്ന ശ​ക്തി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജ​ന​പ​ക്ഷം പാ​ർ​ട്ടി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു. യു​ഡി​എ​ഫി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന സൂ​ച​ന.

പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ൾ​പ്പെ​ടെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്ന് പി.​സി. ജോ​ർ​ജ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ താ​ൻ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. മ​ണ്ഡ​ല​ത്തി​ൽ 1.75 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ താ​ൻ വി​ജ​യി​ക്കു​മെ​ന്നും പി.​സി. ജോ​ർ​ജ് അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.