പ​രീ​ക്ക​റു​ടെ ചി​ത​യൊ​ടു​ങ്ങാ​ൻ പോ​ലും ബി​ജെ​പി കാ​ത്തി​ല്ല; വി​മ​ർ​ശി​ച്ച് ശി​വ​സേ​ന
Wednesday, March 20, 2019 7:31 PM IST
മും​ബൈ: ഗോ​വ​യി​ൽ മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​യി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന. ബി​ജെ​പി​യു​ടെ നാ​ണം കെ​ട്ട ഈ ​രാ​ഷ്ട്രീ​യ​ക്ക​ളി പ​രീ​ക്ക​റു​ടെ ചി​ത ക​ത്തി തീ​ർ​ന്ന​ശേ​ഷം മ​തി​യാ​യി​രു​ന്നു എ​ന്നാ​ണ് മു​ഖ​പ​ത്ര​മാ​യ സാം​ന​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലെ വി​മ​ർ​ശ​നം.

പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ തി​ടു​ക്കം കാ​ണി​ച്ച ബി​ജെ​പി പ​രീ​ക്ക​റു​ടെ ചി​ത​ക​ത്തി​യ​മ​രാ​ൻ പോ​ലും കാ​ത്തു​നി​ന്നി​ല്ല. ചി​ത ക​ത്തു​ന്പോ​ൾ അ​ധി​കാ​ര​മോ​ഹി​ക​ൾ പ​ര​സ്പ​രം ക​ഴു​ത്തി​നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. ധ​വാ​ലി​ക്ക​റി​നെ​യും സ​ർ​ദേ​ശാ​യി​യെ​യും കോ​ണ്‍​ഗ്ര​സ് സ്വ​ന്ത​മാ​ക്കു​മോ​യെ​ന്ന ഭ​യ​മാ​യി​രു​ന്നു ഇ​തി​നു​പി​ന്നി​ൽ. അ​ധി​കാ​ര​ത്തി​നു വേ​ണ്ടി​യു​ള്ള നാ​ണം​കെ​ട്ട ക​ളി​യാ​ണി​ത്- ശി​വ​സേ​ന വി​മ​ർ​ശി​ക്കു​ന്നു. 19 എം​എ​ൽ​എ​മാ​ര​ട​ങ്ങു​ന്ന മു​ന്ന​ണി​യി​ൽ ര​ണ്ടു പേ​രെ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​ക്കി​യ​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും ശി​വ​സേ​ന പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച വ​രെ ബി​ജെ​പി കാ​ത്തു​നി​ന്നി​രു​ന്നെ​ങ്കി​ൽ സ​ർ​ക്കാ​ർ താ​ഴെ വീ​ഴു​മാ​യി​രു​ന്നെ​ന്നും ഒ​രു ഉ​പ​മു​ഖ്യ​മ​ന്ത്രി കോ​ണ്‍​ഗ്ര​സി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നെ​ന്നും ശി​വ​സേ​ന മു​ഖ​പ​ത്ര​ത്തി​ൽ എ​ഴു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.