അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി ധാ​ര​ണ; ആ​രോ​പ​ണ​വു​മാ​യി കോ​ടി​യേ​രി
Wednesday, March 20, 2019 7:43 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ക​ണ്ണൂ​ർ, വ​ട​ക​ര, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കൊ​ല്ലം സീ​റ്റു​ക​ളി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് ധാ​ര​ണ​യെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കാ​നാ​ണു ശ്ര​മ​മെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.

അ​ഞ്ചു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ദു​ർ​ബ​ല സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി യു​ഡി​എ​ഫി​നെ സ​ഹാ​യി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് നി​ർ​ദ്ദേ​ശം. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ, വ​ട​ക​ര, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കൊ​ല്ലം മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ ദു​ർ​ബ​ല സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി യു​ഡി​എ​ഫി​നെ സ​ഹാ​യി​ക്കും. പ​ക​രം കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ​നി​ന്നു നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കാ​നാ​ണു ധാ​ര​ണ. കെ. ​മു​ര​ളീ​ധ​ര​നെ വ​ട​ക​ര​യി​ലേ​ക്കു മാ​റ്റി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്- കോ​ടി​യേ​രി പ​റ​ഞ്ഞു.

വ​ട​ക​ര​യി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ വ​ന്ന​തി​ൽ ആ​ശ​ങ്ക​യി​ല്ല. മ​ത്സ​രി​ച്ച് ഒ​ന്പ​തു തെ​ര​ഞ്ഞ​ടു​പ്പി​ൽ നാ​ലെ​ണ്ണം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ജ​യി​ച്ച​ത്. അ​ഞ്ചെ​ണ്ണ​ത്തി​ൽ തോ​റ്റു. മ​ന്ത്രി​യാ​യ ശേ​ഷം മ​ത്സ​രി​ച്ച​പ്പോ​ഴും തോ​റ്റു. തോ​ൽ​വി​യി​ൽ റി​ക്കാ​ർ​ഡ് ഇ​ടാ​നാ​ണു മു​ര​ളി വ​ട​ക​ര​യി​ൽ എ​ത്തി​യ​തെ​ന്നും കോ​ടി​യേ​രി പ​രി​ഹ​സി​ച്ചു.

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും എ​സ്ഡി​പി​ഐ​യും ചേ​ർ​ന്നു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ്. എ​സ്ഡി​പി​ഐ​യു​മാ​യി മു​ന്ന​ണി​യു​ണ്ടാ​ക്കാ​ൻ മു​സ്ലീം ലീ​ഗി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് ആ​ണ്. ഇ​ട​തു​പ​ക്ഷ​ത്തെ തോ​ൽ​പ്പി​ക്കാ​നു​ള​ള വൃ​ത്തി​കെ​ട്ട നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.