ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് ഒ​രു ര​സ​ത്തി​നു പ​റ​ഞ്ഞ​ത​ല്ലേ..! ഉ​രു​ണ്ടു​ക​ളി​ച്ച് വെ​ള്ളാ​പ്പ​ള്ളി
Wednesday, March 20, 2019 8:50 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫ് തോ​റ്റാ​ൽ ത​ല മൊ​ട്ട​യ​ടി​ച്ചു കാ​ശി​ക്ക് പോ​കു​മെ​ന്ന് വെ​റു​തെ ര​സ​ത്തി​നു പ​റ​ഞ്ഞ​താ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വ​ടി​ക്കാ​ൻ ത​ന്‍റെ ത​ല​യി​ൽ ഒ​രു മു​ടി പോ​ലു​മി​ല്ലെ​ന്നും ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​സെ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മ​ൽ​സ​രി​ച്ചാ​ൽ തോ​ൽ​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി എ.​എം.​ആ​രി​ഫ് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ താ​ൻ ത​ല​മൊ​ട്ട​യ​ടി​ച്ച് കാ​ശി​ക്കു പോ​കു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് സ്ഥാ​നാ​ർ​ഥി​യെ​ങ്കി​ൽ അ​ദ്ദേ​ഹം എ​ട്ടു​നി​ല​യി​ൽ പൊ​ട്ടു​മെ​ന്നും ആ​ല​പ്പു​ഴ​യി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി അ​ടൂ​ർ പ്ര​കാ​ശ് നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​യി​രി​ക്കു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പ് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.