ട്രെ​യി​ൻ ടി​ക്ക​റ്റി​ൽ മോ​ദി​യു​ടെ ചി​ത്രം; വി​വാ​ദ​മാ​യ​പ്പോ​ൾ പി​ൻ​വ​ലി​ച്ചു ത​ല​യൂ​രി
Wednesday, March 20, 2019 9:09 PM IST
കോ​ൽ​ക്ക​ത്ത: ട്രെ​യി​ൻ ടി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം പ​തി​പ്പി​ച്ച​തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര ദാ​രി​ദ്ര നി​ർ​മാ​ർ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ര​സ്യം പ​തി​പ്പി​ച്ച ട്രെ​യി​ൻ ടി​ക്ക​റ്റി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്പോ​ൾ, ഇ​ത്ത​ര​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളു​ള്ള ടി​ക്ക​റ്റ് വി​ക​ര​ണം ചെ​യ്യു​ന്ന​ത് നി​യ​മ ലം​ഘ​ന​മാ​ണെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം അ​ച്ച​ടി​ച്ച ടി​ക്ക​റ്റി​ന്‍റെ വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ര​സ്യ കാ​ന്പ​യ്നി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി. ഒ​രു ല​ക്ഷം ടി​ക്ക​റ്റാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ച്ച​ടി​ച്ച​തെ​ന്നും ഇ​തി​ൽ വ​ള​രെ കു​റ​ച്ചു മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​തെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഈ ​മാ​സം പ​ത്തി​നാ​ണ് രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്ന​ത്. ഇ​തോ​ടെ ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു വി​ല​ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.