ഡി​ജി​പി​യെ അ​ധി​ക്ഷേ​പി​ച്ച് പോ​ലീ​സ് അ​സോ. നേ​താ​വ്; അ​ന്വേ​ഷ​ണ​ത്തി​ന് ഐ​ജി
Wednesday, March 20, 2019 9:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ അ​ധി​ക്ഷേ​പി​ച്ച് പോ​സ്റ്റി​ട്ട പോ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

ആ​ദ്യ​ഘ​ട്ട​മാ​യി നേ​താ​വി​ൽ​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടും. പി​ന്നീ​ട് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കും. സൈ​ബ​ർ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് നി​ർ​ദ്ദേ​ശം. എ​സ്ഐ റാ​ങ്കി​ലു​ള്ള നേ​താ​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

പോ​ലീ​സ് ബ​റ്റാ​ലി​യ​നു​ക​ളി​ൽ നി​ല​നി​ന്ന 673 താ​ത്കാ​ലി​ക പ്രൊ​മോ​ഷ​ൻ ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ, തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ പോ​ലീ​സ് മേ​ധാ​വി സൂ​ത്ര​പ്പ​ണി ന​ട​ത്തി​യെ​ന്നാ​ണ് നാ​ലാം ബ​റ്റാ​ലി​യ​നി​ലെ ഓ​ഫീ​സ​ർ​മാ​രു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ പോ​സ്റ്റി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.