കോ​ള​ജു​ക​ളി​ലെ​ത്തി വോ​ട്ടു തേ​ട​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മെ​ന്ന് തെ​ര. ക​മ്മീ​ഷ​ൻ
Wednesday, March 20, 2019 9:55 PM IST
കൊ​ച്ചി: കോ​ള​ജു​ക​ളി​ൽ കൂ​ട്ട​മാ​യോ ഒ​റ്റ​യ്ക്കോ എ​ത്തി വോ​ട്ട് ചോ​ദി​ക്കു​ന്ന​തു പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ. കോ​ള​ജു​ക​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ്. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പാ​ടി​ല്ല. കേ​ര​ള​ത്തി​ൽ പ​തി​വാ​യി ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ക്കാ​റു​ണ്ടെ​ന്നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ ലം​ഘി​ക്കാ​നി​ല്ലെ​ന്നും ആ​ലോ​ചി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഏ​തു വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്താം. അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​ഞ്ഞു വോ​ട്ടു ചോ​ദി​ക്കാ​ൻ പാ​ടി​ല്ല. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വി​വ​രം കൈ​മാ​റാ​ൻ സി ​വി​ജി​ൽ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ങ്ങ​ൾ മൊ​ബൈ​ൽ​ഫോ​ണി​ൽ പ​ക​ർ​ത്തി ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് അ​യ​യ്ക്കാം. സ​ന്ദേ​ശം ല​ഭി​ച്ച് അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും. നൂ​റു മി​നി​റ്റി​നു​ള്ളി​ൽ ന​ട​പ​ടി കൈ​ക്കൊ​ള്ളും. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ശു​ചി​ത്വ​മി​ഷ​നു​മാ​യി ആ​ലോ​ചി​ച്ചു മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി ഇ​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.