കോ​ട​തി​ക്ക് നീ​ര​വ് മോ​ദി​യു​ടെ അ​ഞ്ചു​ല​ക്ഷം പൗ​ണ്ട് ഓ​ഫ​ർ; വ​ഴ​ങ്ങാ​തെ മ​ജി​സ്ട്രേ​റ്റ്
Wednesday, March 20, 2019 10:20 PM IST
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​റ​സ്റ്റി​ലാ​യ വ​ജ്ര​വ്യ​വ​സാ​യി നീ​ര​വ് മോ​ദി​ക്കു ജാ​മ്യ​മി​ല്ല. ഈ ​മാ​സം 29 വ​രെ മോ​ദി​യെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ കോ​ട​തി ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. ഈ ​ദി​വ​സ​മാ​ണ് വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കു​ക. ജാ​മ്യ​ത്തി​നാ​യി മോ​ദി അ​ഞ്ചു ല​ക്ഷം പൗ​ണ്ട് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് വി​സ​മ്മ​തി​ച്ചു. ജാ​മ്യം ന​ൽ​കി​യാ​ൽ മോ​ദി മു​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. മോ​ദി കീ​ഴ​ട​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി മ​ജി​സ്ട്രേ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​ൽ​നി​ന്ന് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​യ നീ​ര​വ് മോ​ദി ബു​ധ​നാ​ഴ്ച​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ​മാ​സം 25-ന് ​മോ​ദി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് വെ​സ്റ്റ്മി​ൻ​സ്റ്റ​ർ കോ​ട​തി അ​റ​സ്റ്റു വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. മോ​ദി​യെ വി​ട്ടു​കി​ട്ടു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​പേ​ക്ഷ ന​ല്കി​യ​ത്.

2018ൽ ​പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,500 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യാ​ണു നീ​ര​വ് മോ​ദി​യും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ജ്യം വി​ട്ട​ത്. ല​ണ്ട​നി​ലെ തെ​രു​വി​ലൂ​ടെ നീ​ര​വ് മോ​ദി സ്വ​ത​ന്ത്ര​നാ​യി സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഏ​താ​നും ദി​വ​സം മു​ന്പ് പു​റ​ത്തു​വ​ന്നി​രു​ന്നു. ദ ​ടെ​ല​ഗ്രാ​ഫി​ന്‍റെ ലേ​ഖ​ക​രാ​ണ് മോ​ദി​യെ ക​ണ്ടെ​ത്തി പു​റ​ത്തെ​ത്തി​ച്ച​ത്.

ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങു​ന്നു​ണ്ടോ, എ​ത്ര​നാ​ൾ ല​ണ്ട​നി​ൽ ത​ങ്ങും, ല​ണ്ട​നി​ൽ പു​തി​യ വ​ജ്ര​വ്യാ​പാ​രം ന​ട​ത്തു​ന്നു​ണ്ടോ തു​ട​ങ്ങി റി​പ്പോ​ർ​ട്ട​റു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് മ​റു​പ​ടി ന​ൽ​കി ടാ​ക്സി​യി​ൽ ക​യ​റി പോ​കു​ക​യാ​ണ് മോ​ദി ചെ​യ്ത​ത്. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ പി​ങ്ക് ക​ള​ർ ഷ​ർ​ട്ടി​ന് മീ​തെ നീ​ര​വ് മോ​ദി ധ​രി​ച്ചി​രി​ക്കു​ന്ന​ത് ഒ​ട്ട​ക പ​ക്ഷി​യു​ടെ തോ​ൽ കൊ​ണ്ടു നി​ർ​മി​ച്ച 10,000 പൗ​ണ്ട് (9,11,144.75 ഇ​ന്ത്യ​ൻ രൂ​പ) വ​രു​ന്ന ജാ​ക്ക​റ്റ് ആ​ണ്.

പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ സെ​ന്‍റ​ർ പോ​യി​ന്‍റ് ട​വ​ർ ബ്ലോ​ക്കി​ൽ ആ​ഡം​ബ​ര ഫ്ളാ​റ്റി​ലാ​യി​രു​ന്നു മോ​ദി​യു​ടെ താ​മ​സം. പ്ര​തി​മാ​സം 17,000 പൗ​ണ്ടാ​ണ് (15,48,946.07 ഇ​ന്ത്യ​ൻ രൂ​പ) വാ​ട​ക. ഇ​തേ ഫ്ളാ​റ്റി​ൽ​നി​ന്നു നൂ​റു മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള സോ​ഹോ​യി​ൽ വ​ജ്ര​വ്യാ​പാ​ര​ത്തി​നാ​യി ഒ​രു ഓ​ഫീ​സും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​ണ് ഇ​ത് ആ​രം​ഭി​ച്ച​ത്. നീ​ര​വ് മോ​ദി ല​ണ്ട​നി​ൽ അ​ഭ​യാ​ർ​ഥി​യാ​യി ക​ഴി​യാ​നു​ള്ള അ​പേ​ക്ഷ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.