മ​ണി​യു​ടെ മ​ര​ണം: ജാ​ഫ​ർ ഇ​ടു​ക്കി​ക്കും സാ​ബു​മോ​നും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, March 20, 2019 11:39 PM IST
കൊ​ച്ചി: ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ​യു​ടെ നു​ണ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. സി​നി​മാ താ​ര​ങ്ങ​ളാ​യ ജാ​ഫ​ർ ഇ​ടു​ക്കി, സാ​ബു​മോ​ൻ, മ​ണി​യു​ടെ മാ​നേ​ജ​രാ​യ ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ എം.​ജി. വി​പി​ൻ, സി.​എ. അ​രു​ണ്‍, മു​രു​ക​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണു നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്.

ചെ​ന്നൈ​യി​ലെ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണു കൊ​ച്ചി ക​തൃ​ക്ക​ട​വി​ലെ സി​ബി​ഐ ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

2016 മാ​ർ​ച്ച് ആ​റി​നാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ചു കു​ടും​ബം രം​ഗ​ത്തെ​ത്തു​ക​യും കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യെ​ന്ന രാ​സ​പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ദു​രൂ​ഹ​ത​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.