ഇ​റ്റ​ലിയി​ൽ 51 കു​ട്ടി​ക​ളു​മാ​യി സ്കൂ​ൾ ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി തീ​കൊ​ളു​ത്തി; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Thursday, March 21, 2019 3:52 AM IST
റോം: ​ഇ​റ്റ​ലി​യി​ൽ 51 കു​ട്ടി​ക​ളു​മാ​യി ഡ്രൈ​വ​ർ സ്കൂ​ൾ ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി തീ ​കൊ​ളു​ത്തി. പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ‌ മൂ​ലം കു​ട്ടി​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ വ​യ്‌​ലാ​റ്റി ഡി ​ക്രെ​മ​യി​ലെ സ്കൂ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് ബ​സി​ൽ ഉ​ണ്ട‍ാ​യി​രു​ന്ന​ത്. കു​ട്ടി​ക​ളെ ജി​മ്മി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളി​ൽ ചി​ല​രെ ബ​സി​നു​ള്ളി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ബ​സി​ന്‍റെ പി​ന്നി​ലെ ചി​ല്ല് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന് കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. ഏ​താ​നും കു​ട്ടി​ക​ൾ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു. 14 പേ​ർ​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഹൈ​വേ​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട ബ​സ് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് ത​ക​ർ​ക്കാ​ൻ ഡ്രൈ​വ​ർ ശ്ര​മി​ച്ചു. ബ​സി​ൽ തീ ​ആ​ളി​പ്പ​ട​രു​ന്ന​തി​നു മു​മ്പ് കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യി. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന​ഗ​ലി​ൽ​നി​ന്നു​ള്ള ഇ​റ്റാ​ലി​യ​ൻ പൗ​ര​ത്വ​മു​ള്ള നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​സി​ൽ കു​ട്ടി​ക​ളു​ടെ അ​ധ്യാ​പ​ക​നും ഉ​ണ്ടാ​യി​രു​ന്നു. ഇ​റ്റ​ലി​യു​ടെ അ​ഭ​യാ​ർ​ഥി ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡ്രൈ​വ​ർ ബ​സ് ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് അ​ധ്യാ​പ​ക​ൻ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.