ബി​ജെ​പി​യു​ടെ ശ​ത്രു കോ​ൺ​ഗ്ര​സി​ന്‍റെ സ്വ​ന്തം ശ​ത്രു​വാ​കും; ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ​തി​രെ ബോ​ളി​വു​ഡ് വി​മ​ത​ൻ
Thursday, March 21, 2019 6:00 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി വി​മ​ത​നേ​താ​വും ന​ട​നു​മാ​യ ശ​ത്രു​ഘ്‌​ന​ന്‍ സി​ന്‍​ഹ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ച്ചേ​ക്കും. ബീ​ഹാ​റി​ലെ പ​ട്‌​ന സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. എ​തി​രാ​ളി ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ പോ​രാ​ട്ടം തീ​പാ​റു​മെ​ന്ന് ഉ​റ​പ്പാ​യി.

ക​ഴി​ഞ്ഞ ത​വ​ണ​യും പ​ട്‌​ന സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് എം​പി​യാ​യ അ​ദ്ദേ​ഹം പി​ന്നീ​ട് ബി​ജെ​പി​യു​ടേ​യും ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും ശ​ത്രു​വാ​യി. മോ​ദി​യേ​യും പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തേ​യും നി​ര​ന്ത​രം വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ബി​ജെ​പി ശ​ത്രു​ഘ​ൻ സി​ൻ​ഹ​യ്ക്ക് സീ​റ്റ് നി​ക്ഷേ​ധി​ച്ച​ത്. ബി​ജെ​പി വി​മ​ത നേ​താ​വാ​യ കീ​ര്‍​ത്തി ആ​സാ​ദി​നെ​യും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​പ്പി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.