ഉ​ല​ക​നാ​യ​ക​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലും സ​സ്പെ​ൻ​സ്; ക​മ​ൽ​ഹാ​സ​ൻ ഇ​ല്ലാ​തെ ആ​ദ്യ പ​ട്ടി​ക
Thursday, March 21, 2019 6:22 AM IST
ചെ​ന്നൈ: സി​നി​മ​യി​ലെ​ന്ന​പോ​ലെ സ്വ​ന്തം പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ലും സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തി ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ. മ​ക്ക​ൾ നീ​തി മെ​യ്യ​ത്തി​ന്‍റെ ആ​ദ്യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ക​മ​ൽ​ഹാ​സ​നി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തി​യാ​ണ് ക​മ​ൽ​ഹാ​സ​ൻ ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. ന​ട​ൻ നാ​സ​റി​ന്‍റെ ഭാ​ര്യ​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ക​മീ​ല നാ​സ​ർ ഉ​ൾ​പ്പ​ടെ 21 പേ​ര​ട​ങ്ങി​യ​താ​ണ് ആ​ദ്യ പ​ട്ടി​ക.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ത്സ​രി​ക്കു​മോ എ​ന്ന​റി​യാ​ൻ ഞാ​യ​റാ​ഴ്ച വ​രെ കാ​ത്തി​രി​ക്കൂ- ക​മ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്‍റെ പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ അ​ത് പ​റ​യ​ട്ടെ. എ​നി​ക്ക് അ​വ​രു​ടെ ഉ​പ​ദേ​ശം ആ​വ​ശ്യ​മാ​ണ്- ക​മ​ൽ പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​രി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​ട്ടി​ക​യി​ൽ സ​സ്പെ​ൻ​സി​ന് അ​വ​സാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ക​മ​ല്‍​ഹാ​സ​ന്‍ മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന​യു​ള്ള രാ​മ​നാ​ഥ​പു​രം, സൗ​ത്ത് ചെ​ന്നൈ മ​ണ്ഡ​ല​ങ്ങ​ൾ ആ​ദ്യ പ​ട്ടി​ക​യി​ലി​ല്ല. ക​മ​ലി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ പ​ര​മ​കു​ടി ഉ​ള്‍​പ്പെ​ടു​ന്ന രാ​മ​നാ​ഥ​പു​ര​ത്തും അ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

സ്ത്രീ​സ​മ​ത്വ​ത്തി​ന് വേ​ണ്ടി ശ​ക്ത​മാ​യി വാ​ദി​ക്കു​ന്ന മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന്‍റെ ആ​ദ്യ​സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ഒ​റ്റ വ​നി​ത മാ​ത്ര​മാ​ണു​ള്ള​ത്. ന​ട​ൻ നാ​സ​റി​ന്‍റെ ഭാ​ര്യ ക​മീ​ലാ നാ​സ​റി​ന്‍റെ മ​ണ്ഡ​ലം സെ​ൻ​ട്ര​ൽ ചെ​ന്നൈ​യാ​ണ്. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ദ​യാ​നി​ധി മാ​ര​ന്‍ ഡി​എം​കെ ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. മു​ന്‍ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ.​ജി മൗ​ര്യ​യാ​ണ് മ​റ്റൊ​രു പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.