ഒ​ഡീ​ഷ​യി​ൽ "കസേര' കളി; ബി​ജെ​ഡി​യി​ൽ​നി​ന്ന് ബിജെപിയിലേക്ക് കൂ​ട്ട​ക്കൊ​ഴു​ഞ്ഞു​പോ​ക്ക്
Thursday, March 21, 2019 7:13 AM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ന​വീ​ൻ പ​ട്നാ​യി​ക്കി​ന്‍റെ ബി​ജെ​ഡി​യി​ൽ​നി​ന്ന് മൂ​ന്ന് എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ന​ട​പ​ടി. ദെ​ബ​ർ​ജ് മൊ​ഹ​ന്തി, പു​ർ​ണ ച​ന്ദ്ര നാ​യ​ക്, സു​കാ​ന്ത് കു​മാ​ർ നാ​യ​ക് എ​ന്നി​വ​രാ​ണ് പാ​ർ​ട്ടി​വി​ട്ട എം​എ​ൽ​മാ​ർ.

ഗു​നു​പു​ർ എം​എ​ൽ​എ തൃ​നാ​ഥ് ഗൊ​മ​ങ്കോ പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച​ങ്കി​ലും മ​റ്റു ലാ​വ​ണം തേ​ടി​യി​ട്ടി​ല്ല. നേ​ര​ത്തെ ബി​ജെ​ഡി​യി​ൽ​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട പ​ർ​ദി​പ് എം​എ​ൽ​എ ദാ​മോ​ധ​ർ റൗ​ത്ത് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. ബി​ജെ​ഡി​യു​ടെ മു​ൻ എം​എ​ൽ​എ​മാ​രാ​യ മൂ​ന്നു പേ​രും ബു​ധ​നാ​ഴ്ച ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. നി​ര​ഞ്ജ​ൻ പ്ര​ധാ​ൻ, കാ​ശി​നാ​ഥ് മ​ല്ലി​ക്, കെ. ​നാ​രാ​യ​ണ റാ​വു എ​ന്നി​വ​രാ​ണ് ബി​ജെ​ഡി​വി​ട്ട​ത്. 2009 ൽ ​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച മു​ൻ എം​എ​ൽ​എ നി​ലാ​മ​ണി ബി​സോ​യി​യും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

2014 ൽ ​സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബി​ജെ​ഡി​വി​ട്ട് ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച​യി​ൽ (ജെ​എം​എം) ചേ​ർ​ന്ന മു​ൻ എം​പി ല​ക്ഷ്മ​ൺ ടു​ഡു​വും ബി​ജെ​പി​യി​ൽ അം​ഗ​മാ​യി. മ‍​യൂ​ർ​ഭ​ഞ്ച് സീ​റ്റി​ൽ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു ല​ക്ഷ്മ​ൺ ടു​ഡു. എ​ന്നാ​ൽ ജെ​എം​എം അ​ധ്യ​ക്ഷ​ൻ ഷി​ബു സോ​റ​ന്‍റെ മ​ക​ൾ അ​ൻ​ജ​നി സോ​റ​നാ​ണ് പാ​ർ​ട്ടി സീ​റ്റ് ന​ൽ​കി​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ടു​ഡു അ​ടു​ത്ത ലാ​വ​ണം തേ​ടി​യ​ത്.

പ്ര​മു​ഖ ആ​ദി​വാ​സി വ​നി​താ നേ​താ​വ് കു​ഷും ടെ​റ്റെ​യും ബി​ജെ​ഡി​യി​ൽ​നി​ന്നും ബി​ജെ​പി​യി​ലേ​ക്ക് ചാ​ടി. സീ​റ്റ് നി​ഷേ​ധി​ച്ച​താ​ണ് ടെ​റ്റെ​യും പാ​ർ​ട്ടി​യു​മാ​യി തെ​റ്റി​യ​ത്. ഇ​ത്ത​വ​ണ ബി​ജെ​പി ത​ങ്ങ​ൾ​ക്ക് സീ​റ്റ് ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ളം​മാ​റ്റി​ച്ച​വു​ട്ടി​യ നേ​താ​ക്ക​ളെ​ല്ലാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.