സി​പി​എം ഓ​ഫീ​സു​ക​ൾ ബ​ലാ​ത്സം​ഗ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യെ​ന്ന് ചെ​ന്നി​ത്ത​ല
Thursday, March 21, 2019 11:06 AM IST
കാ​സ​ർ​ഗോ​ഡ്: സി​പി​എം ഓ​ഫീ​സു​ക​ൾ ബ​ലാ​ത്സം​ഗ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ വെ​ല്ലു​വി​ളി നേ​രി​ടു​ന്നു. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ സ്ത്രീ​ക​ൾ​ക്കു ജീ​വി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ഓ​ച്ചി​റയി​ൽ നാ​ടോ​ടി പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

കോ​ലീ​ബി സ​ഖ്യ ആ​രോ​പ​ണം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​മാ​ണെ​ന്നും ചെന്നിത്തല വ്യക്തമാക്കി. കേ​ര​ള​ത്തി​ൽ സി​പി​എം-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടാ​ണ് ഉള്ളതെന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.