ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നാ​കു​മെ​ന്ന് മാ​യാ​വ​തി
Thursday, March 21, 2019 12:11 PM IST
ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നാ​കു​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ബുധനാഴ്ച വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മാ​യാ​വ​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

1995ൽ ​യു​പി​യി​ൽ ആ​ദ്യ​മാ​യി താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ നി​യ​മ​സ​ഭ​യി​ലോ കൗ​ൺ​സി​ലി​ലോ അം​ഗ​മാ​യി​രു​ന്നി​ല്ലെ​ന്ന് മാ​യാ​വ​തി ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​തേ രീ​തി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ മ​ന്ത്രി​യോ ആ​കാ​ൻ സാ​ധി​ക്കും. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി ആ​റു മാ​സ​ത്തി​ന​കം ലോ​ക്സ​ഭ​യി​ലോ രാ​ജ്യ​സ​ഭ​യി​ലോ ജ​യി​ച്ചാ​ൽ മ​തി​യാ​കും. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ നി​രാ​ശ​രാ​കേ​ണ്ടെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.