ന​വീ​ൻ പ​ട്നാ​യി​കി​ന്‍റെ ആ​സ്തി 63.87 കോ​ടി; കൈവശം വെ​റും 25,000
Thursday, March 21, 2019 5:45 PM IST
ഭു​വ​നേ​ശ്വ​ർ: തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ത​വ​ണ​യും നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​കി​ന്‍റെ ആ​സ്തി 63.87 കോ​ടി രൂ​പ. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ആ​സ്തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് അ​ഞ്ചി​ര​ട്ടി വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ന​വീ​ന്‍ പ​ട്‌​നാ​യി​കി​ന് 63.64 രൂ​പ​യു​ടെ സ്ഥാ​വ​ര സ്വ​ത്താ​ണു​ള്ള​ത്. 2014ല്‍ 12 ​കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് സ്വ​ത്തി​ൽ അ​ഞ്ചി​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​വ്. ഡ​ൽ​ഹി​യി​ലെ എ​പി​ജെ അ​ബ്ദു​ള്‍​ക​ലാം റോ​ഡി​ലു​ള്ള 43 കോ​ടി രൂ​പ വി​ല​വ​രു​ന്ന വീ​ടും ഒ​ഡീ​ഷ​യി​ലു​ള്ള 9.52 കോ​ടി രൂ​പ വി​ല​വ​രു​ന്ന വീ​ടും ഇ​തി​ൽ​പ്പെ​ടും.

45.770 ഗ്രാം ​ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജം​ഗ​മ​സ്വ​ത്താ​യി 23,26,554.52 രൂ​പ​യു​ടെ ആ​സ്തി​യു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശം ഇ​പ്പോ​ഴു​ള്ള​ത് 25,000 രൂ​പ​യാ​ണ്. 1980 മോ​ഡ​ല്‍ അം​ബാ​സി​ഡ​ര്‍ കാ​ര്‍ സ്വ​ന്തം പേ​രി​ലു​ണ്ട്. ഈ ​കാ​റി​ന് നി​ല​വി​ലെ മൂ​ല്യം 9000 രൂ​പ മാ​ത്ര​മാ​ണെ​ന്നും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

2000 മു​ത​ല്‍ ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി​യാ​യ ന​വീ​ൻ പ​ട്നാ​യി​ക് ഇ​ത്ത​വ​ണ ബി​ജെ​പൂ​ർ, ഹി​ഞ്ജി​ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 11,18,23,29 തീ​യ​തി​ക​ളി​ലാ​ണ് ഒ​ഡീ​ഷ​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.