ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ബി​ജെ​പി എം​എ​ൽ​എ​യ്ക്കു വെ​ടി​യേ​റ്റു
Friday, March 22, 2019 5:52 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പാ​ർ​ട്ടി ഓ​ഫീ​സി​ൽ ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ബി​ജെ​പി എം​എ​ൽ​എ​യ്ക്കു വെ​ടി​യേ​റ്റു. ലാ​ഖിം​പു​ർ എം​എ​ൽ​എ യോ​ഗേ​ഷ് വ​ർ​മ​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കം വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​ൽ വെ​ടി​യേ​റ്റ വ​ർ​മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. എം​എ​ൽ​എ​യു​ടെ സാ​യു​ധ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ടു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.