ബാ​ലാ​കോ​ട്ടെ യ​ഥാ​ർ​ഥ വ​സ്തു​ത എ​ന്താ​ണെ​ന്ന് ആ​ർ​ക്ക​റി​യാം: സാം ​പി​ത്രോ​ദ
Friday, March 22, 2019 11:35 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ൽ വ്യോ​മ​സേ​ന ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ളി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സാം ​പി​ത്രോ​ദ. ആ​ക്ര​മ​ണ​ത്തി​ൽ 300 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യു​ള്ള വാ​ദ​ങ്ങ​ൾ രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ ത​ള്ളി​യ​താ​ണെ​ന്നും എ​എ​ൻ​ഐ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പി​ത്രോ​ദ പ​റ​ഞ്ഞു.

പു​ൽ​വാ​മ പോ​ലു​ള്ള ആ​ക്ര​മ​ണം എ​പ്പോ​ഴും സം​ഭ​വി​ക്കു​ന്ന​താ​ണ്. യു​പി​എ ഭ​ര​ണ​കാ​ല​ത്ത് മും​ബൈ​യി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​ന്നാ​ൽ അ​ന്നൊ​ന്നും യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​യ​ച്ച് ന​മ്മ​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​ത് ശ​രി​യാ​യ സ​മീ​പ​ന​മ​ല്ലെ​ന്നും പി​ത്രോ​ദ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് പ​റ​ഞ്ഞു.

കു​റ​ച്ചു ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് ഒ​രു രാ​ജ്യ​ത്തെ​യാ​കെ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും പി​ത്രോ​ദ വ്യ​ക്ത​മാ​ക്കി. പി​ത്രോ​ദ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്തെ​ത്തി. സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വീ​ര്യം കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.