ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ൽ​നി​ന്നും സി​പി​ഐ പു​റ​ത്ത്; ക​ന​യ്യ​ കൈയ്യാലപ്പുറത്ത്
Friday, March 22, 2019 7:47 PM IST
പാ​റ്റ്ന: ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തി​ൽ​നി​ന്നും സി​പി​ഐ​യെ ത​ഴ​ഞ്ഞ​തോ​ടെ ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ഥി നേ​താ​വ് ക​ന​യ്യ കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. സി​പി​ഐ​ക്ക് ക​ന​യ്യ​യു​ടെ മ​ണ്ഡ​ല​മാ​യ ബെ​ഗു​സ​രാ​യി​ല്‍ സീ​റ്റ് ല​ഭി​ക്കും എ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ള്‍ ഇ​ട​ഞ്ഞ​തോ​ടെ ആ ​നീ​ക്കം പാ​ളി.

ത​ങ്ങ​ള്‍​ക്ക് വ​ലി​യ വോ​ട്ട് ബാ​ങ്കു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ സീ​റ്റ് വി​ട്ടു​ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്നാ​ണ് ആ​ര്‍​ജെ​ഡി​യു​ടെ നി​ല​പാ​ട്. അ​ഞ്ച് സീ​റ്റാ​ണ് സി​പി​ഐ ചോ​ദി​ച്ച​ത്. ഇ​ത് ആ​ര്‍​ജെ​ഡി നി​ഷേ​ധി​ച്ച​തോ​ടെ സി​പി​ഐ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ സ​ഖ്യ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നാ​ണ് ക​ന​യ്യ കു​മാ​റി​ന്‍റെ നി​ല​പാ​ട്.

ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ് അ​ഴി​മ​തി കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ആ​യ​തി​നാ​ൽ മ​ക​ൻ തേ​ജ​സ്വി യാ​ദ​വാ​ണ് പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന​ത്. മി​ക​ച്ച വാ​ഗ്മി​യാ​യ ക​ന​യ്യ കു​മാ​റി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ൽ തേ​ജ​സ്വി നി​ഷ്‌​പ്ര​ഭ​മാ​കു​മോ​യെ​ന്ന പേ​ടി​യും സീ​റ്റ് നി​ഷേ​ധ​ത്തി​നു പി​ന്നി​ലു​ണ്ട്.

ലെ​നി​ന്‍ ഗ്രാ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബെ​ഗു​സ​രാ​യി, സി​പി​ഐ​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​ണ്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വി​ടെ സി​പി​ഐ ഒ​രു​ത​വ​ണ വി​ജ​യി​ക്കു​ക​യും പ​ല​ത​വ​ണ ര​ണ്ടാം​സ്ഥാ​ന​ത്ത് എ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2014ല്‍ ​ബി​ജെ​പി​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യി​ച്ച​ത്. 2009ല്‍ ​ര​ണ്ടാം​സ്ഥാ​ന​ത്ത് വ​ന്ന സി​പി​ഐ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ആ​ര്‍​ജെ​ഡി ര​ണ്ടാം സ്ഥാ​ന​ത്താ​യി.

സി​പി​ഐ​യു​ടെ ശ​ക്തി​കേ​ന്ദ്രം എ​ന്ന​തു​പോ​ലെ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​നു സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ലം കൂ​ടി​യാ​ണ് ബെ​ഗു​സ​രാ​യി. ഇ​വി​ടെ ത​ൻ​വീ​ർ ഹ​സ​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ആ​ർ​ജെ​ഡി​യു​ടെ നീ​ക്കം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ൻ​വീ​ർ 60,000 വോ​ട്ടി​ന് ഇ​വി​ടെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗാ​ണ് ബെ​ഗു​സ​രാ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ഗി​രി​രാ​ജ് സിം​ഗി​നെ​തി​രെ ക​ന​യ്യ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് ആ​ർ​ജെ​ഡി ക​രു​തു​ന്ന​ത്. കാ​ര​ണം ക​ന​യ്യ ഭൂ​മി​ഹാ​ർ ജാ​തി​യി​ൽ​പ്പെ​ട്ട ആ​ളാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ വ​ലി​യ പി​ന്തു​ണ​യി​ലാ​ണ് ഗി​രി​രാ​ജ് സിം​ഗ് മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.