ച​ന്ദ്ര​ശേ​ഖ​ര റാ​വു രാ​ജ്യ​ത്തെ മി​ക​ച്ച മു​ഖ്യ​മ​ന്ത്രി; പി​ണ​റാ​യി 19-ാം സ്ഥാ​ന​ത്ത്
Saturday, March 23, 2019 8:25 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​ന്നു സ​ർ​വേ. സി​വോ​ട്ട​ർ-​ഐ​എ​എ​ൻ​എ​സ് 25 സം​സ്ഥാ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ സ​ർ​വേ​യു​ടെ ഫ​ല​മാ​ണു പു​റ​ത്തു​വി​ട്ട​ത്.

ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​യ്റാം താ​ക്കു​ർ, ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ എ​ന്നി​വ​രാ​ണു റാ​വു​വി​നു പി​ന്നി​ലെ സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും റാ​വു​വി​ന്‍റെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​യു​മാ​യ ചന്ദ്രബാബു നായിഡു​വി​ന് സ​ർ​വേ​യി​ൽ 14-ാം സ്ഥാ​ന​മാ​ണു ല​ഭി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ൽ​നി​ന്ന് 20,827 പേ​രാ​ണു സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 68 ശ​ത​മാ​നം പേ​രും റാ​വു​വി​ന്‍റെ ഭ​ര​ണ​ത്തി​ൽ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സ്വാ​മി, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കെ. ​പ​ള​നി​സ്വാ​മി, ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ടി.​എ​സ്. റാ​വ​ത്ത് എ​ന്നി​വ​രെ​യാ​ണു മോ​ശം മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നു സ​ർ​വേ വി​ധി​യെ​ഴു​തി​യ​ത്. കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വേ​യി​ൽ 19-ാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.