കാ​മ​റൂ​ണി​ൽ ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
Saturday, March 23, 2019 9:05 AM IST
യൗ​ൻ​ഡെ: കാ​മ​റൂ​ണി​ൽ ക​പ്പൂ​ച്ചി​ൻ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. ഫാ. ​ടു​സെ​യ്ൻ​റ്റ് സു​മാ​ൽ​ഡേ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​മ​റൂ​റി​ൽ​നി​ന്നു ത​ന്‍റെ സ​ന്യാ​സ ഭ​വ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര മ​ധ്യേ​യാ​ണ് ഫാ. ​ടു​സെ​യ്ൻ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ധ്യ ആ​ഫ്രി​ക്ക​യി​ലു​ള്ള ബ​വാ​ർ രൂ​പ​ത​യി​ലെ വൈ​ദി​ക​രെ പ​രി​ശീ​ലി​പ്പി​ച്ചുവ​രി​ക​യാ​യി​രു​ന്നു ഫാ. ​ടു​സെ​യ്ൻ​റ്റ്. കാ​മ​ണൂ​റി​ൽ​നി​ന്നും അ​ജ്ഞാ​ത​സം​ഘം അ​ദ്ദേ​ഹ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ഘാ​ത​ക​രെ പ​റ്റി ഇ​തു​വ​രെ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

1971-ൽ ​ജ​നി​ച്ച ഫാ. ​ടു​സെ​യ്ൻ​റ്റ് സു​മാ​ൽ​ഡേ ബ​വാ​ർ രൂ​പ​ത​യു​ടെ സി​രി​രി എ​ന്ന റേ​ഡി​യോ​യ്ക്കു വേ​ണ്ടി ദീ​ര്‍​ഘ നാ​ള്‍ പ്രവർത്തിച്ചിരുന്നു. നി​ര​വ​ധി ക്രൈ​സ്ത​വ ഭ​ക്തി ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​യി​രി​ന്നു ഫാ. ​ടു​സെ​യ്ൻ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.