പ​ത്ത​നം​തി​ട്ട​യി​ൽ ത​ർ​ക്ക​ങ്ങ​ളി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കു​മ്മ​നം
Saturday, March 23, 2019 10:23 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട സീ​റ്റി​നെ ചൊ​ല്ലി ബി​ജെ​പി​യി​ൽ ത​ർ​ക്ക​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് പാ​ർ​ട്ടി സം​സ്ഥാ​ന മു​ൻ അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. കേ​ന്ദ്ര​തീ​രു​മാ​നം അ​നു​സ​രി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും. സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം ഘ​ട്ട​പ​ട്ടി​ക പു​റ​ത്തു​വി​ട്ട​പ്പോ​ഴും പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ല്ല. ഇക്കാര്യത്തിൽ അസ്വഭാവികത ഇല്ലെന്നും കുമ്മനം പറഞ്ഞു.

പ​ത്ത​നം​തി​ട്ട​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബിജെപി സീറ്റിൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.