ജ​സ്റ്റീ​സ് പി.​സി. ഘോ​ഷ് ലോ​ക്പാ​ലാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Saturday, March 23, 2019 11:47 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ദ്യ ലോ​ക്പാ​ൽ ആ​യി സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു വി​ര​മി​ച്ച ജ​സ്റ്റീ​സ് പി​നാ​കി ച​ന്ദ്ര ഘോ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തത്.

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

1997-ൽ ​ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട ജ​സ്റ്റീ​സ് ഘോ​ഷ്, 2013-ൽ ​സു​പ്രീം കോ​ട​തി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ന്ധ്രാ​പ്ര​ദേ​ശ് ചീ​ഫ് ജ​സ്റ്റീ​സാ​യി​രി​ക്കെ, ഇ​ദ്ദേ​ഹ​മാ​ണ് ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ തോ​ഴി ശ​ശി​ക​ല​ലെ അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ച്ച​ത്.

ഒ​രു വ​നി​താ ജ​ഡ്ജി അ​ട​ക്കം നാ​ലു മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രും നാ​ലു മു​തി​ർ​ന്ന മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ലോ​ക്പാ​ൽ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണു ലോ​ക്പാ​ൽ നി​യ​മ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സു​പ്രീം​കോ​ട​തി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ലോ​ക്പാ​ൽ നി​യ​മ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.