തൊഴുത്തിൽ നിന്ന പശു ച​ത്തു; സൂ​ര്യാ​തപ​മെ​ന്ന് സം​ശ​യം
Saturday, March 23, 2019 1:29 PM IST
പാലക്കാട്: കനത്ത ചൂട് തുടരുന്ന പാലക്കാട് ജില്ലയിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും സൂര്യാതപമേൽക്കുന്നുവെന്ന് സംശയം. കൊ​ല്ല​ങ്കോ​ട് പ​യ്യ​ലു​രി​ൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. രതീഷ് എന്നയാളുടെ കറവപശുവാണ് രാവിലെ ചത്തത്. സൂര്യാതപമെന്നാണ് സംശയിക്കുന്നത്.

വെറ്റിനറി ഡോക്ടർ പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് സൂര്യാതാപമെന്ന സംശയമുണ്ടായത്. പാലക്കാട്ട് വെള്ളിയാഴ്ച ചൂ​ട് 40 ഡി​ഗ്രി​ സെൽഷ്യസായിരുന്നു. വെള്ളിയാഴ്ച പ​ക​ൽ​സ​മ​യം വ​യ​ലി​ലായിരുന്ന പശുവിനെ വൈ​കു​ന്നേ​രമാണ് തൊ​ഴു​ത്തി​ൽ കെ​ട്ടി​യത്.

പകൽ സമയം അസ്വസ്തതയൊന്നും കാട്ടാതിരുന്ന കന്നുകാലിയെ പുലർച്ചെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് വെറ്റിനറി ഡോക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.