വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം
Saturday, March 23, 2019 2:13 PM IST
വ​യ​നാ​ട്: വൈ​ത്തി​രി​യി​ൽ പോ​ലീ​സും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​നു​ശേ​ഷം വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. സു​ഗ​ന്ധ​ഗി​രി​യി​ലാ​ണ് വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് നാ​ല് ത​വ​ണ മാ​വോ​യ്സ്റ്റു​ക​ൾ എ​ത്തി​യ​താ​യി ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി മാ​വോ​യി​സ്റ്റു​ക​ൾ സു​ഗ​ന്ധ​ഗി​രി​യി​ലെ​ത്തി തോ​ക്ക് ചൂ​ണ്ടി ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ കാ​ലി​ന് വെ​ടി​യേ​റ്റ ച​ന്ദ്രു​വും സം​ഘ​ത്തി​ലു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വൈ​ത്തി​രി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മാ​വോ​യി​സ്റ്റ് സി.​പി. ജ​ലീ​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.