വ​യ​നാ​ട്ടി​ൽ രാ​ഹു​ലെ​ത്തി; പ​ത്ത​നം​തി​ട്ട​യി​ൽ മോ​ദി​യെ​ത്തു​മോ?
Saturday, March 23, 2019 3:30 PM IST
കോട്ടയം: വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ ഗാ​ന്ധി എ​ത്തി​യ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി​യും പ്ര​തീ​ക്ഷ​ക​ൾ ഉ​യ​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേത്തി​യാ​ണ് രാ​ഹു​ൽ​ ഗാ​ന്ധി മ​ത്സ​രി​ച്ചു​വ​രു​ന്ന മ​ണ്ഡ​ലം. 2014ൽ ​അ​മേ​ത്തി​യി​ൽ മാ​ത്ര​മേ രാ​ഹു​ൽ മ​ത്സ​രി​ച്ചി​രു​ന്നു​ള്ളൂ.

എ​ന്നാ​ൽ ഇ​പ്രാ​വ​ശ്യം അ​മേ​ത്തി കൂ​ടാ​തെ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു കൂ​ടി മ​ത്സ​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ൽ​ നി​ന്ന് രാ​ഹു​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കർണാടക മുൻ മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാൽ രാഹുലിന് താത്പര്യം വയനാട് മണ്ഡലത്തോടായിരുന്നു.

രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ എ​ത്തി​യേ​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ബി​ജെ​പി പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ക്കാം. കെ.സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥാ​നാ​ർ​ഥി ആ​കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്ന​താ​ണ്. പ​ക്ഷേ, അ​വ​സാ​ന നി​മി​ഷം പ​ത്ത​നം​തി​ട്ട​ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബിജെപി പട്ടിക പുറത്തുവിടുകയായിരുന്നു.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ വ​ന്ന സ്ഥി​തി​ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ ന​രേ​ന്ദ്ര​ മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ൾ മത്സരിക്കാനുള്ള സാ​ധ്യ​തയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. രാ​ഹു​ലി​ന്‍റെ വ​ര​വോ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കോ​ണ്‍​ഗ്ര​സ് നേടുന്ന‌ മു​ൻ​തൂ​ക്കം ഇ​തു​വ​ഴി ത​ട​യാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ബി​ജെ​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.