മു​ത്ത​ശി​ക്കും അ​മ്മ​യ്ക്കും പി​ന്നാ​ലെ രാ​ഹു​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക്
Saturday, March 23, 2019 4:30 PM IST
ബം​ഗ​ളൂ​രു: മു​ത്ത​ശി​​ക്കും അ​മ്മ​യ്ക്കും പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക്. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ​യും സോ​ണി​യ ഗാ​ന്ധി​യു​ടെ​യും മാ​തൃ​ക പി​ന്തു​ട​ർ​ന്ന് രാ​ഹു​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

2004 മു​ത​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ തു​ണ​യ്ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് അ​മേ​ത്തി. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു കാ​ലി​ട​റി​യ​പ്പോ​ഴും അ​മേ​ത്തി രാ​ഹു​ലി​നെ കൈ​വി​ട്ടി​ല്ല. എ​ങ്കി​ലും രാ​ഹു​ലി​ന്‍റെ ജ​യം കോ​ൺ​ഗ്ര​സി​ന് അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാ​മ​തൊ​രു മ​ണ്ഡ​ലം കൂ​ടി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

1978ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ നി​ന്നു മ​ത്സ​രി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം നി​ല​വി​ലു​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ന്ദി​ര​യെ ക​ർ​ണാ​ട​ക കൈ​വി​ട്ടി​ല്ല. 1999ൽ ​സോ​ണി​യ ഗാ​ന്ധി യു​പി​യി​ലെ അ​മേ​ത്തി​ക്കു പു​റ​മേ ക​ർ​ണാ​ട​ക​യി​ലെ ബ​ല്ലാ​രി​യി​ലും മ​ത്സ​രി​ച്ചി​രു​ന്നു. ര​ണ്ടി​ട​ത്തും വി​ജ​യി​ക്കു​ക​യും ചെ​യ്തു. ബ​ല്ലാ​രി​യി​ൽ ബി​ജെ​പി നേ​താ​വ് സു​ഷ​മ സ്വ​രാ​ജി​നെ വ​ൻ‌ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​റി​ക​ട​ന്നാ​ണ് സോ​ണി​യ വി​ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.