ഇ​നി സി​റി​യ ഐ​എ​സ് വി​മു​ക്ത സി​റി​യ; വെ​ന്നി​ക്കൊ​ടി പാ​റി​ച്ചെ​ന്ന് എ​സ്ഡി​എ​ഫ്
Saturday, March 23, 2019 5:14 PM IST
ഡ​മാ​സ്ക്ക​സ്: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്സി​ന്‍റെ (ഐ​എ​സ്) ഭ​ര​ണം സി​റി​യ​യി​ൽ​നി​ന്നും പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കി​യ​താ​യി അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യു​ള്ള സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ്. ഐ​എ​സി​ന്‍റെ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​മാ​യ ബ​ഗൂ​സി​ൽ സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ് (എ​സ്ഡി​എ​ഫ്) വി​ജ​യ​പ​താ​ക ഉ​യ​ർ​ത്തി. ഇ​തോ​ടെ സി​റി​യ​യി​ലെ ഐ​എ​സി​ന്‍റെ അ​ഞ്ചു​വ​ർ​ഷ​ത്തെ ഖാ​ലി​ഫേ​റ്റി​നാ​ണ് അ​വ​സാ​ന​മാ​യ​ത്.

സി​റി​യ​യി​ലും ഇ​റാ​ക്കി​ലു​മാ​യി 88,000 ച.​കി​ലോ​മീ​റ്റ​ർ ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ഭൂ​പ്ര​ദേ​ശ​ത്തി​നു​നി​ന്നും ഐ​എ​സി​നെ തു​ട​ച്ചു​നീ​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും ഈ ​ഭീ​ക​ര​സം​ഘ​ട​ന ആ​ഗോ​ള ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്. നൈ​ജീ​രി​യ, യെ​മ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഫി​ലി​പ്പൈ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഈ ​ഭീ​ക​ര​സം​ഘ​ട​ന​യു​ടെ സാ​ന്നി​ദ്ധ‍്യ​മു​ണ്ട്.

ബ​ഗൂ​സി​ൽ മാ​ർ​ച്ചി​ലാ​ണ് എ​സ്ഡി​എ​ഫി​ന്‍റെ അ​ന്തി​മ പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഗ്രാ​മ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ന​ട​പ​ടി മ​ന്ദ​ഗ​തി​യി​ലാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.