സു​നി​ൽ ലാം​ബ സ്ഥാ​ന​മൊ​ഴി​യു​ന്നു; ക​രം​ഭീ​ര്‍ സിം​ഗ് അ​ടു​ത്ത നാ​വി​ക സേ​നാ മേ​ധാ​വി
Saturday, March 23, 2019 5:37 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ അ​ടു​ത്ത നാ​വി​ക​സേ​ന മേ​ധാ​വി​യാ​യി വൈ​സ് അ​ഡ്മി​റ​ൽ ക​രം​ഭീ​ർ സിം​ഗ് ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ലെ അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ക​രം​ഭീ​ർ സിം​ഗ് നാ​വി​ക​സേ​ന​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. മേ​യ് 31ന് ​അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ സ്ഥാ​ന​മൊ​ഴി​യും.

നി​ല​വി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഈ​സ്റ്റേ​ണ്‍ നാ​വി​ക ക​മാ​ന്‍​ഡി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡിം​ഗ് ഇ​ന്‍ ചീ​ഫാ​ണ് ക​രം​ഭീ​ര്‍ സിം​ഗ്. 1980ൽ ​നാ​വി​ക​സേ​ന​യി​ല്‍ സേ​വ​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം 1982ൽ ​ഹെ​ലി​കോ​പ്റ്റ​ർ പൈ​ല​റ്റാ​യി. വെ​ല്ലിം​ഗ്ട​ണി​ലെ ഡി​ഫ​ൻ​സ് സ്റ്റാ​ഫ് കോ​ള​ജ്, മും​ബൈ​യി​ലെ നേ​വ​ൽ വാ​ർ​ഫെ​യ​ർ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ബി​രു​ദ പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി.

ഐ​സി​ജി​എ​സ് ച​ന്ദ്ബി​ബി, ഐ​എ​ന്‍​എ​സ് വി​ദ്യാ​ദു​ര്‍​ഗ്, ഐ​എ​ന്‍​എ​സ് റാ​ണ, ഐ​എ​ന്‍​എ​സ് ഡ​ല്‍​ഹി തു​ട​ങ്ങി​യ ക​പ്പ​ലു​ക​ളി​ലെ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. മി​ക​ച്ച സേ​വ​ന​ത്തി​ന് അ​തി​വി​ശി​ഷ്ട സേ​വാ​മെ​ഡ​ലും പ​ര​മ വി​ശി​ഷ്ട സേ​വാ മെ​ഡ​ലും അ​ട​ക്കം ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.