ഹോ​ളി ദി​വ​സം ക്രി​ക്ക​റ്റ് ക​ളി​ച്ചു; മു​സ്‌​ലിം കു​ടും​ബ​ത്തി​നു നേ​രെ ആ​ക്ര​മ​ണം
Saturday, March 23, 2019 5:43 PM IST
ഗു​രു​ഗ്രാം: ഡ​ൽ​ഹി​യി​ൽ ഹോ​ളി ദി​വ​സം ക്രി​ക്ക​റ്റ് ക​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ച് മു​സ്‌​ലിം കു​ടും​ബ​ത്തി​നു നേ​രെ ആ​ക്ര​മ​ണം. പാ​ക്കി​സ്ഥാ​നി​ലേ​ക്കു​പോ​കു​യെ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു ഹോ​ക്കി​സ്റ്റി​ക്, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഗു​രു​ഗ്രാ​മി​ലാ​യി​രു​ന്നു സം​ഭ​വം.

കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം പ​തി​ന​ഞ്ചോ​ളം പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. മ​ർ​ദ​ന​മേ​റ്റ കു​ടും​ബ​ത്തി​ലെ ഏ​താ​നും കു​ട്ടി​ക​ൾ ഭൂ​പ് സിം​ഗ് ന​ഗ​റി​ലെ വീ​ടി​നു വെ​ളി​യി​ൽ വൈ​കു​ന്നേ​രം ക്രി​ക്ക​റ്റ് ക​ളി​ച്ചു. ഇ​തോ​ടെ ഒ​രു സം​ഘം ആ​ളു​ക​ൾ എ​ത്തി ഇ​വ​രോ​ട് ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​ർ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ളി അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​കാ​തെ​വ​ന്ന​തോ​ടെ സം​ഘം കൂ​ടു​ത​ൽ പേ​രെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഇ​തി​നു ശേ​ഷം ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഹോ​ക്കി​സ്റ്റി​ക്, ഇ​രു​മ്പ് ദ​ണ്ഡ്, പൈ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യി​ട്ടും അ​ക്ര​മി​ക​ൾ പി​ന്നാ​ലെ എ​ത്തി മ​ർ​ദി​ച്ചു. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഇ​വ​ർ വെ​റു​തെ​വി​ട്ടി​ല്ല. പാ​ക്കി​സ്ഥാ​നി​ൽ പോ​യി ക്രി​ക്ക​റ്റ് ക​ളി​ക്കു എ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം അ​ര​ങ്ങേ​റി​യ​ത്.

വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും ക​ത​കു​ക​ളും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും 40 മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. ഈ ​സ​മ​യം അ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ടി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.