രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മെ​ന്ന് പി​ണ​റാ​യി
Saturday, March 23, 2019 6:03 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ‌ മ​ത്സ​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബി​ജെ​പി​ക്ക് പ​ക​രം എ​ൽ​ഡി​എ​ഫി​നെ ‌നേ​രി​ടു​ന്ന​തി​ലൂ​ടെ കോ​ൺ​ഗ്ര​സ് എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് യോ​ജി​ക്കാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ നി​ന്നും മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ കാ​ര​ണം കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ൽ മൂ​ർ​ച്ഛി​ച്ച ഗ്രൂ​പ്പ് പോ​രാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു. രാ​ഹു​ലി​ന് വേ​ണ്ടി എ​ണ്ണ​യി​ട്ട യ​ന്ത്രം​പോ​ലെ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഇ​ത് ശേ​ഷി​ക്കു​ന്ന 19 സീ​റ്റി​ൽ വി​ജ​യം നേ​ടാ​ൻ ഇ​ട​തു​മു​ന്ന​ണി​ക്ക് അ​വ​സ​ര​മാ​കു​മെ​ന്നും കോ​ടി​യേ​രി ക​ണ്ണൂ​രി​ല്‍ പ​റ​ഞ്ഞു

വ​ട​ക​ര, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ത​ന്നെ വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന റി​വേ​ഴ്സ് ഫോ​ർ​മു​ല​യു​മാ​യി കെ​പി​സി​സി രം​ഗ​ത്തെ​ത്തി​യ​ത്. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കോ​ണ്‍​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.