ദേ​വ​ഗൗ​ഡ തു​മ​കു​രു​വി​ൽ മ​ത്സ​രി​ക്കും; നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക തി​ങ്ക​ളാ​ഴ്ച്ച സ​മ​ർ​പ്പി​ക്കും
Saturday, March 23, 2019 6:37 PM IST
ബം​ഗ​ളൂ​രു: മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​യും ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ(​ജെ​ഡി-​എ​സ്) നേ​താ​വു​മാ​യ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ ക​ർ​ണാ​ട​ക​ത്തി​ലെ തു​മ​കു​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. അ​ദ്ദേ​ഹം തി​ങ്ക​ളാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജെ​ഡി​എ​സ് വ​ക്താ​വ് ര​മേ​ശ് ബാ​ബു അ​റി​യി​ച്ചു. ക​ർ​ണാ​ട​ക​ത്തി​ൽ കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും ഒ​ന്നി​ച്ചാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ജെ​ഡി​എ​സ് ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ മ​ണ്ഡ്യ​യി​ലും ഹാ​സ​നി​ലും ചെ​റു​മ​ക്ക​ളെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കി​യ ദേ​വ​ഗൗ​ഡ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യ മൈ​സൂ​രു കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ മ​ണ്ഡ​ലം ദ​ളി​ന് വി​ട്ടു​ന​ല്‍​കി​ല്ല​ന്ന നി​ല​പാ​ടി​ൽ കോ​ൺ​ഗ്ര​സ് ഉ​റ​ച്ച് നി​ന്ന​തോ​ടെ ദേ​വ​ഗൗ​ഡ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഒ​ടു​വി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള തു​മ​ക്കൂ​രു​വി​ൽ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ജെ​ഡി​എ​സും ദേ​വ​ഗൗ​ഡ​യും എ​ത്തു​ക​യാ​യി​രു​ന്നു.

ദേ​വ​ഗൗ​ഡ ആ​റ് ത​വ​ണ തു​ട​ര്‍​ച്ച​യാ​യി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് ഹാ​സ​ന്‍. ദേ​വ​ഗൗ​ഡ​യു​ടെ മ​ക​നും മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. രാ​വ​ണ്ണ​യു​ടെ മ​ക​നാ​യ പ്ര​ജാ​ലാ​ണ് ഇ​ത്ത​വ​ണ ഹാ​സ​നി​ൽ സ്ഥാ​നാ​ർ​ഥി. ഹാ​സ​ൻ വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് പ്ര​ജാ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ‌ പ്ര​ജാ​ലി​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ദേ​വ​ഗൗ​ഡ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.