പ്ര​ധാ​ന​മ​ന്ത്രി എ​വി​ടെ​പ്പോ​യാ​ലും നു​ണ പ​റ​യു​ന്നു: രാ​ഹു​ൽ
Saturday, March 23, 2019 6:39 PM IST
കോ​ൽ​ക്ക​ത്ത: വി​ജ​യ് മ​ല്യ, മെ​ഹു​ൽ ചോ​ക്സി തു​ട​ങ്ങി രാ​ജ്യ​ത്തു​നി​ന്നും ഒ​ളി​ച്ചോ​ടി​യ വ്യ​വ​സാ​യി​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൽ​ഡ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ല്ലാ ദി​വ​സ​വും നു​ണ പ​റ​യു​ന്നു. അ​ദ്ദേ​ഹം എ​വി​ടെ​പ്പോ​യാ​ലും നു​ണ​പ​റ​യു​ന്നു. ഏ​താ​നും വോ​ട്ടു​ക​ൾ​ക്കു​വേ​ണ്ടി നു​ണ​പ്ര​ച​ര​ണം ന​ട​ത്ത​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് രാ​ഹു​ൽ അ​ഭ്യ​ർ​ഥി​ച്ചു.

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് ആ​ശ​യ​ങ്ങ​ൾ ത​മ്മി​ലാ​ണ് പോ​രാ​ട്ടം. രാ​ജ്യ​ത്തെ ഐ​ക്യ​ത്തോ​ടെ നി​ല​നി​ർ​ത്താ​ൻ പോ​രു​തു​ന്ന കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ങ്ങ​ൾ​ക്ക് നി​ൽ​ക്കാം. അ​ത​ല്ലെ​ങ്കി​ൽ, മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടേ​യും പേ​രി​ൽ രാ​ജ്യ​ത്തെ വി​ഘ​ടി​പ്പി​ക്കു​ന്ന ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നും ഒ​പ്പം ചേ​രാം- രാ​ഹു​ൽ പ​റ​ഞ്ഞു.

മാ​ൽ​ഡ​യി​ലെ യോ​ഗ​സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ ഇ​രി​പ്പി​ടം ല​ഭി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മാ​സ​ക്ത​രാ​യി​രു​ന്നു. രാ​ഹു​ൽ എ​ത്തു​ന്ന​തി​നു മു​മ്പാ​യി​രു​ന്നു സം​ഭ​വം. പ്ര​വ​ർ​ത്ത​ക​ർ ക​സേ​ര​ക​ളും ബാ​രി​ക്കേ​ഡു​ക​ളും ത​ക​ർ​ത്തു. പോ​ലീ​സും നേ​താ​ക്ക​ളും ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കി​യ​ത്. പ്ര​തീ​ക്ഷ​ച്ച​തി​ലും അ​ധി​കം ആ​ളു​ക​ൾ എ​ത്തി​യ​താ​ണ് ക​സേ​ര​ക​ൾ തി​ക​യാ​തെ​വ​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.