രാ​ഹു​ലി​ന് വേ​ണ്ടി സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കി​ല്ല: കാ​നം രാ​ജേ​ന്ദ്ര​ൻ
Saturday, March 23, 2019 6:50 PM IST
കോ​ട്ട​യം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് വേ​ണ്ടി സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കാ​ലാ​വ​സ്ഥ മോ​ശ​മാ​കു​മ്പോ​ള്‍ ദേ​ശാ​ട​ന​പ​ക്ഷി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​തു പോ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ വ​ര​വ്. രാ​ഹു​ലി​ന് വേ​ണ്ടി സ്ഥാ​നാ​ർ​ഥി​യെ പി​ന്‍​വ​ലി​ക്കേ​ണ്ട ബാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലാ​ണ് സ്ഥാ​നാ​ർ‌​ഥി​യെ​ങ്കി​ൽ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. 2014ല്‍ ​രാ​ഹു​ല്‍ അ​മേ​ത്തി​യി​ൽ മ​ത്സ​രി​ച്ചി​ട്ടും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു ത​രം​ഗ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. അ​തേ​സ​മ​യം, ബി​ജെ​പി കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ലെ​ന്നും കാ​നം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.