വി​വാ​ദം മ​റ്റ് കേ​സു​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ; യെ​ദി​യൂ​ര​പ്പ ഡ​യ​റി വ്യാ​ജ​മെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പും
Saturday, March 23, 2019 6:58 PM IST
ബം​ഗ​ളൂ​രു: ബി.​എ​സ്. യെ​ദി​യൂ​ര​പ്പയുടെ ഡ​യ​റി വ്യാ​ജ​മാ​ണെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പും. കോ​ട​തി​യി​ൽ തെ​ളി​വാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യാ​ത്ത രേ​ഖ​ക​ളാ​ണ് ഇ​തെ​ന്ന് ബം​ഗ​ളൂ​രു ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ഡ​യ​റി വ്യാ​ജ​മാ​ണെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​താ​ണ്. മ​റ്റ് കേ​സു​ക​ളെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് വി​വാ​ദ​മെ​ന്നും ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ത്യ​ക്ഷ​നി​കു​തി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി) ഈ ​രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്നു കാ​ണി​ച്ച് ഇ​ന്ന​ലെ പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. യെ​ദി​യൂ ര​പ്പ‍​യും ആ​രോ​പ​ണം നി​ഷേ​ധി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി ഉ​റ​പ്പാ​യ കോ​ൺ​ഗ്ര​സ് നി​രാ​ശ മൂ​ല​മാ​ണ് ഇ​ത്ത​രം വ്യാ​ജ​രേ​ഖ​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.