ചെ​ര്‍​പ്പു​ള​ശേ​രി പീ​ഡ​നം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ
Saturday, March 23, 2019 8:11 PM IST
പാ​ല​ക്കാ​ട്: സി​പി​എം ചെ​ര്‍​പ്പു​ള​ശേ​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. ചെ​ർ​പ്പു​ള​ശേ​രി പു​ത്ത​നാ​ല​യ്ക്ക​ല്‍ ത​ട്ടാ​രു​തൊ​ടി​യി​ല്‍ പി. ​പ്ര​കാ​ശ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ള​ജ് മാ​ഗ​സി​ന്‍ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി ഓ​ഫി​സി​ല്‍ എ​ത്തി​യ സ​മ​യ​ത്ത് പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്നാ​ണ് യു​വ​തി മൊ​ഴി ന​ല്‍​കി​യ​ത്. ടു​വീ​ല​ര്‍ വ​ര്‍​ക് ഷോ​പ്പ് ന​ട​ത്തു​ന്ന പ്ര​കാ​ശ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ലാ​ണു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്.

മാ​ര്‍​ച്ച് 16ന് ​ഉ​ച്ച​ക്ക് യു​വ​തി​യു​ടെ വീ​ടി​ന് സ​മീ​പം ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​റു​മ്പ​രി​ച്ച​നി​ല​യി​ല്‍ കി​ട​ന്ന കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ടാ​ണ് സ​മീ​പ​വാ​സി​ക​ള്‍ സം​ഭ​വ​മ​റി​ഞ്ഞ​ത്. ഉ​ട​ന്‍ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി. ഈ ​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ബി​രു​ദ​പ​ഠ​ന​ത്തി​ന് ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഫാ​ഷ​ന്‍​സ് ഡി​സൈ​നിം​ഗ് കോ​ഴ്‌​സി​ല്‍ യു​വ​തി ചേ​ര്‍​ന്നി​രു​ന്നു. ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ​യാ​ണ് ഇ​വി​ടെ ചേ​ര്‍​ന്ന​തെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. യു​വ​തി​യു​ടെ വീ​ട്ടി​ല്‍ താ​ന്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു​വെ​ന്ന് പ്ര​തി​യാ​യ യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.